ജുബൈലില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് പരിക്കേറ്റ മലയാളി മരിച്ചു



 സൗദി:  ജുബൈല്‍ - ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന മലയാളി മരിച്ചു. ജുബൈല്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റിയില്‍ താമസിക്കുന്ന അഹമദ് കോയ തലയാട് ആണ് മരണപ്പെട്ടത്. ബുധനാഴ്ചയായിരുന്നു അപകടം.

90 ശതമാനത്തോളം പൊള്ളലേറ്റ ഇദ്ദേഹത്തെ ജുബൈല്‍ മുവാസാത് ആശുപത്രിയിലും ദമാം സെന്‍ട്രല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടവിവരമറിഞ്ഞ് മകന്‍ സൗദിയിലേക്ക് തിരിച്ചിട്ടുണ്ട്. മയ്യിത്ത് സൗദിയില്‍ ഖബറടക്കും



Post a Comment

Previous Post Next Post