കാഞ്ഞങ്ങാട് ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി
കാസർകോട് : കാഞ്ഞങ്ങാട് ആവിക്കരയിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞങ്ങാട് വാച്ച് റിപ്പയറിംഗ് കട നടത്തുന്ന സൂര്യപ്രകാശ് (62), അമ്മ ഗീത, ഭാര്യ ലീന എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ അയൽവാസികളാണ് ഇവരെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സൂര്യ പ്രകാശിനെ തൂങ്ങി മരിച്ച നിലയിലും അമ്മയെയും ഭാര്യയെയും കിടപ്പുമുറിയിൽ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. അമ്മയ്ക്കും ഭാര്യയ്ക്കും വിഷം നൽകിയ ശേഷം സൂര്യപ്രകാശ് ജീവനൊടുക്കി എന്നാണ് പ്രാഥമിക നിഗമനം. സൂര്യപ്രകാശിന് ചില സാമ്പത്തിക പ്രതിസന്ധികൾ ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

Post a Comment

Previous Post Next Post