നാദാപുരത്ത് നിര്‍മാണത്തിലുള്ള വീടിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണു; രണ്ടു തൊഴിലാളികള്‍ മരിച്ചു, മൂന്ന് പേര്‍ക്ക് പരിക്ക്കോഴിക്കോട്: നാദാപുരം വളയത്ത് നിര്‍മാണത്തിലുള്ള വീടിന്റെ ഒരു ഭാഗം ഇടിഞ്ഞ് വീണ് രണ്ടു തൊഴിലാളികള്‍ മരിച്ചു. കെട്ടിടാവിശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടന്ന മറ്റു മൂന്ന് തൊഴിലാളികളെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


ഇന്ന് രാവിലെ പത്തുമണിയോടെയാണ് സംഭവം. വീടിന്റെ സണ്‍ഷെയ്ഡിന്റെ ഭാഗം ഇടിഞ്ഞ് വീണാണ് അപകടം ഉണ്ടായത്. ഇതില്‍ തൊഴിലാളികള്‍ കുടുങ്ങുകയായിരുന്നു. പ്രദേശത്തുള്ളവരാണ് അപകടത്തില്‍പ്പെട്ടത് എന്നാണ് റിപ്പോര്‍ട്ടുകള്‍.


നാട്ടുകാരും ഫയര്‍ഫോഴ്‌സ് ജീവനക്കാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരിക്കേറ്റവരുടെ ആരോഗ്യനില, ഇടിഞ്ഞുവീഴാനുള്ള കാരണം അടക്കം കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Post a Comment

Previous Post Next Post