റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്ക് ഇടിച്ചു… കന്യാസ്ത്രീയ്ക്ക് ഗുരുതര പരിക്ക്

  


തൃശ്ശൂർ: റോഡ് ക്രോസ് ചെയ്യുന്നതിനിടെ ബൈക്ക് ഇടിച്ച് അധ്യാപികയായ കന്യാസ്ത്രീയ്ക്ക് ഗുരുതര പരിക്ക്. മുല്ലശ്ശേരി വില്ലമരിയ കോൺവെൻ്റിലെ സിസ്റ്റർ സോണിയ ജോണി (35) യ്ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെയായിരുന്നു അപകടം.


മുല്ലശ്ശേരി ഗുഡ് ഷെപ്പേർഡ് സ്കൂളിലെ അധ്യാപികയാണ് സിസ്റ്റർ സോണിയ. സ്കൂളിലേക്ക് പോകാൻ റോഡ് മുറിച്ച് കടക്കുന്നതിനിടെ ഇവരെ ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നു. ഗുരുതരമായി പരിക്കേറ്റ സിസ്റ്റർ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ബൈക്ക് യാത്രികനായ യുവാവിനും പരിക്കുണ്ട്

Post a Comment

Previous Post Next Post