വർക്കല കാപ്പിൽ ബീച്ചിൽ വിനോദയാത്രയ്ക്ക് എത്തിയ വിദ്യാർത്ഥി തിരയിൽപ്പെട്ടു മരിച്ചു

 


തിരുവനന്തപുരം: വിനോദയാത്രയ്ക്ക് എത്തിയ വിദ്യാർത്ഥി തിരയിൽപ്പെട്ടു മരിച്ചു. ആന്ധ്രാപ്രദേശ് സ്വദേശി സാൻവിക്(21) ആണ് മരിച്ചത്. കുളിക്കുന്നതിനിടയിലായിരുന്നു സംഭവം.രാത്രി ഏഴു മണിയോടെ വർക്കല കാപ്പിൽ ബീച്ചിലാണ് അപകടം. പാലക്കാട് ഐ.ഐ.ടി കോളേജ് വിദ്യാർത്ഥിയാണ് സാൻവിക്. കോളജിലെ 14 പേരടങ്ങുന്ന വിദ്യാർത്ഥി സംഘത്തോടൊപ്പമാണ് സാൻവിക്കും ഇവിടെയെത്തിയത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് സുഭാഷ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ തുടരുകയാണ്.

Post a Comment

Previous Post Next Post