നിയന്ത്രണം വിട്ട മിനി ലോറി പോസ്റ്റിലിടിച്ച് തകർന്നു രണ്ട് പേർക്ക് പരിക്ക്

 


മലപ്പുറം  തിരൂർ നടുവിലങ്ങാടി: സ്ഥിരം അപകടമേഘലയായ തിരൂർ താനൂർ റോഡിലെ നടുവിലങ്ങാടി- താഴേ പാലം വളവിൽ മിനി ലോറി ട്രാൻസ്ഫോർമർ സ്ഥാപിച്ച പോസ്റ്റിലേക്ക് ഇടിച്ച് കയറി രണ്ട് പേർക്ക് പരിക്കേറ്റു. കോഴിക്കോട് നിന്ന് എറണാകുളത്തേക്ക് പെയിന്റുമായി പോവുകയായിരുന്ന മിനി ലോറിയാണ് അപകടത്തിൽ പെട്ടത്. ലോറി ജീവനക്കാരനായ എറണാകുളം സ്വദേശികളായ 

സലീം, അസ്റുദ്ദീൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇടിയുടെ ആഘാതത്തിൽ ട്രാൻസ്ഫോർമറിന്റെ സുരക്ഷാ വേലിക്കും പോസ്റ്റിനും കേടുപാടുകൾ സംഭവിച്ചു. മിനി ലോറിയുടെ മുൻ ഭാഗവും തകർന്നു. ഇന്ന് ഉച്ചക്ക് ശേഷം മൂന്ന് മണിയോടയായിരുന്നു സംഭവം. കൈക്കും നെറ്റി ക്കും പരിക്കേറ്റ ലോറി ജീവനക്കാരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 


ഹംസ്സ എ പി തിരൂർ

9746334228

Post a Comment

Previous Post Next Post