എടവണ്ണപ്പാറയിൽ വാഹനാപകടം: ഒരാൾ മരിച്ചു


മലപ്പുറം  എടവണ്ണപ്പാറ:  എടവണ്ണപ്പാറ ജംഗ്ഷനിൽ ഇന്ന് പുലർച്ചയുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരണപ്പെട്ടു. അപകടത്തിൽ പെട്ടവർ എൻ.ഐ.ടിയിലെ വിദ്യാർത്ഥികളാണെന്നാണ് ലഭിച്ച വിവരം. 


കൊണ്ടോട്ടി റോഡിൽ നിന്ന് വരികയായിരുന്ന വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന ബൈക്കും അരീക്കോട് റൂട്ടിൽ വന്ന ലോറിയും തമ്മിൽ കൂട്ടിയിടിച്ചാണ് ദാരുണമായ അപകടമുണ്ടായത്. പുലർച്ചെ നാലരമണിക്ക് ശേഷം നടന്ന അപകടത്തിൽ ഒരു വിദ്യാർത്ഥി സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. മൂന്നു ബൈക്കുകളിലായി കൊണ്ടോട്ടി എയർപോർട്ടിൽ പോയി തിരിച്ച വിദ്യാർഥി സംഘത്തിൽ പെട്ടവരാണ് അപകടത്തിൽപ്പെട്ടതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. മരണപ്പെട്ട വിദ്യാർത്ഥി വയനാട് സ്വദേശി ആണെന്നും വിവരമുണ്ട്

Post a Comment

Previous Post Next Post