കുറ്റിപ്പാലയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു

.
 മലപ്പുറം  എടപ്പാൾ : വട്ടംകുളം കുറ്റിപ്പാല എസ്.വി.ജെ.ബി.സ്‌കൂൾ ജംഗ്ഷനിൽ ബൈക്കുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ബൈക്ക് യാത്രികരായ രണ്ട് പേർ മരിച്ചു.എൽ.ഐ.സി.ഏജൻ്റും സാംസ്കാരിക പ്രവർത്തകനുമായ

വട്ടംകുളം തൈക്കാട് സുന്ദരൻ (52),കുമരനെല്ലൂർ കൊള്ളന്നൂർ കിഴക്കൂട്ടു വളപ്പിൽ മൊയ്തീൻ കുട്ടിയുടെ മകൻ അലി (35) എന്നിവരാണ് മരിച്ചത്.സുന്ദരൻ ഓടിച്ച സ്‌കൂട്ടിയും, അലിയുടെ മോട്ടോർ സൈക്കിളുമാണ് ഇടിച്ചത്.


ഇന്ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം.


പരുക്ക് പറ്റിയ ഇരുവരെയും നാട്ടുകാർ ചേർന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും സുന്ദരൻ മരണപ്പെട്ടു.

അലിയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് തുടർ ചിക്കത്സക്കായി കൊണ്ട് പോയെങ്കിലും പുലർച്ചെ നാല് മണിയോടെ അലിയും മരണപ്പെടുകയായിരുന്നു.


എടപ്പാളിലെയും, കോട്ടക്കലിലെയും സ്വകാര്യ ആശുപത്രികളിലെ മോർച്ചറിയിൽ സൂക്ഷിച്ചിരി ക്കുന്ന മൃതദേഹം നിയമനടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും.

Post a Comment

Previous Post Next Post