അജിയുടെ മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം.. എസ്‍.പിയുടെ വാഹനം തടഞ്ഞുവയനാട്: മാനന്തവാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടതിനു പിന്നാലെ വൻ പ്രതിഷേധം. കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജിയുടെ മൃതദേഹവുമായി നാട്ടുകാർ റോഡിൽ പ്രതിഷേധിക്കുകയാണ്. അതേസമയം മെഡിക്കൽ കോളജിലേക്ക് എത്തിയ വയനാട് എസ്‍പി ടി.നാരായണന്റെ വാഹനം നാട്ടുകാർ തടഞ്ഞ് ഗോ ബാക്ക് വിളികൾ ഉയർത്തി. എസ്‍.പിയോട് വാഹനത്തിൽ നിന്ന് ഇറങ്ങി നടന്ന് പോകാൻ നാട്ടുകാർ പറഞ്ഞു. നാട്ടുകാരുടെ പ്രതിഷേധം കനത്തതോടെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് വാഹനത്തിൽ നിന്നിറങ്ങി എസ്പി നടന്നുപോകുകയാണ് ചെയ്തത്

Post a Comment

Previous Post Next Post