മണ്ണാര്‍ക്കാട് ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം സ്‌കൂട്ടറില്‍ സഞ്ചരിച്ച പിതാവ് മരണപ്പെട്ടു മകൾ ഗുരുതരാവസ്ഥയിൽ

 


പാലക്കാട്: മണ്ണാര്‍ക്കാട് കരിമ്പ് മാച്ചാം തോട് ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാൾ മരിച്ചു. മകള്‍ക്കൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിച്ച കരിമ്പ തിരുത്തിപ്പള്ളിയാലില്‍ മോഹനന്‍ (50) ആണ് മരിച്ചത്. ഇന്ന് രാവിലെ ഒന്‍പത് മണിയോടെയാണ് അപകടം ഉണ്ടായത്. ലോറിയെ മറികടക്കാന്‍ ശ്രമിച്ച ബൈക്ക്, മോഹനനും മകള്‍ വര്‍ഷയും സഞ്ചരിച്ച സ്‌കൂട്ടറുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നു. വര്‍ഷയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്ക് സാരമുള്ളതാണെന്നാണ് വിവരം. ബൈക്ക് യാത്രികനായ കല്ലടിക്കോട് സ്വദേശി വിഷ്ണുവിനും പരുക്കേറ്റിട്ടുണ്ട്.

Post a Comment

Previous Post Next Post