മാൻ ബൈക്കിലിടിച്ച് യാത്രക്കാരന് പരിക്ക്പാലക്കാട്‌  മംഗലംഡാം : മാൻ ബൈക്കിൽ ഇടിച്ച് യാത്രക്കാരന് പരിക്ക്. മംഗലംഡാം നന്നങ്ങാടി കുളത്തുപറമ്പിൽ പ്രമോദിനാണ് (45) പരിക്കേറ്റത്. ബുധനാഴ്ച രാത്രി എട്ടുമണിയോടെ മംഗലംഡാം കരിങ്കയം ഫോറസ്റ്റ് സ്റ്റേഷനു സമീപമാണ് സംഭവം.


പ്രമോദ് സഞ്ചരിച്ച ബൈക്കിൽ റോഡിന് കുറുകെ ഓടിയ വലിയ കലമാൻ ഇടിക്കുകയായിരുന്നു. തെറിച്ചുവീണ പ്രമോദിന്റെ തലയ്ക്കും കാൽമുട്ടുകൾക്കും പരിക്കേറ്റു. ഈ വഴി വന്ന മറ്റൊരാളാണ് റോഡിൽ വീണുകിടന്ന പ്രമോദിനെ കണ്ടത്. കരിങ്കയം ഫോറസ്റ്റ് സ്റ്റേഷനിൽ വിവരം അറിയിച്ചതിനെത്തുടർന്ന് വനപാലകർ പ്രമോദിനെ മംഗലംഡാമിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.Post a Comment

Previous Post Next Post