കാട്ടുപന്നി ഇടിച്ച് ബൈക്ക് മറിഞ്ഞ് അപകടം :അച്ഛനും മകള്‍ക്കും പരിക്ക്കാസര്‍കോട്: ഇരുചക്ര വാഹനത്തില്‍ കാട്ടുപന്നി ഇടിച്ച് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് അച്ഛനും മകള്‍ക്കും പരിക്കേറ്റു. വെള്ളിയാഴ്ച പുലര്‍ച്ചെ നാലു മണിയോടെയാണ് സംഭവം. വെള്ളരിക്കുണ്ടിലേക്ക് മകളെ ബസ് കയറ്റിവിടാന്‍ വരികയായിരുന്ന ബളാല്‍ സ്വദേശി പൈങ്ങോട്ട് ഷിജു, മകള്‍ സാന്ദ്ര എന്നിവര്‍ക്ക് നേരെയാണ് കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായത്. കല്ലന്‍ചിറ മഖാമിന്റെ സമീപത്ത് വച്ചാണ് ഇരുചക്ര വാഹനത്തില്‍ പന്നി ഇടിച്ചത്. നിയന്ത്രണം വിട്ട് മറിഞ്ഞ് പരിക്കേറ്റ ഇരുവരെയും കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷിജുവിന്റെ വാരിയെല്ലുകള്‍ക്ക് പൊട്ടലുണ്ട.് സാന്ദ്രയുടെ തലയില്‍ മൂന്ന് സ്റ്റിച്ച് ഉണ്ട്. മലയോരത്ത് കാട്ടുപന്നികള്‍ കൃഷി നശിപ്പിക്കുന്നതിന് പുറമെ മനുഷ്യ ജീവനും ഭീഷണിയായി മാറുകയാണ്.

Post a Comment

Previous Post Next Post