മീൻ കുളത്തിൽ വീണ് നാലുവയസ്സുകാരന് ദാരുണാന്ത്യംതിരുവനന്തപുരം: വീടിന് സമീപത്തെ കുളത്തില്‍ വീണ് നാലുവയസുകാരൻ മരിച്ചു. കല്ലറ ഇരുളൂര്‍ രതീഷ് ഭവനില്‍ സതിരാജിന്റെ മകന്‍ ആദിത്യന്‍ (4) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 1.30ഓടെയായിരുന്നു സംഭവം. വീടിന് സമീപത്തെ മീന്‍കുളത്തില്‍ അമ്മയ്‌ക്കൊപ്പം പോയതാണ് ആദിത്യൻ. തുണി അലക്കിയ ശേഷം ഇരുവരും വീട്ടിലേക്ക് തിരിച്ചു. എന്നാല്‍ പാതിവഴിയില്‍ ആദിത്യന്‍ വീണ്ടും കുളത്തിനരികിലേക്ക് പോയി. കുളം വീടിനടുത്ത് തന്നെ ആയതിനാലും സ്ഥിരം പോകുന്ന ഇടം ആയതിനാലും ആദിത്യന്‍ തിരിച്ചുപോയത് അമ്മ കാര്യമാക്കിയില്ല. എന്നാല്‍ തുണി വിരിച്ചശേഷവും കുട്ടിയെ കാണാതായതോടെയാണ് അമ്മ കുളത്തിനടുത്തേക്ക് അന്വേഷിച്ച് ചെന്നപ്പോളാണ് കുളത്തിൽ വീണുകിടക്കുന്ന നിലയിൽ കുഞ്ഞിനെ കണ്ടത്.


ഉടന്‍തന്നെ നാട്ടുകാരെത്തി ആദിത്യനെ കരയ്‌ക്കെത്തിച്ച് കല്ലറ തറട്ട ആശുപത്രിയില്‍ എത്തിച്ചു. ജീവനുണ്ടായിരുന്ന കുട്ടിയെ പ്രാഥമിക ചികിത്സ നല്‍കി ഗോകുലം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. സംഭവത്തില്‍ വെഞ്ഞാറമൂട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Post a Comment

Previous Post Next Post