നിർത്തിയിട്ട ലോറിക്ക് പിറകിൽ ഓട്ടോയിടിച്ച് ഓട്ടോ ഡ്രൈവർക്ക് പരിക്ക്
മലപ്പുറം  പൊന്നാനി കുണ്ടുകടവ്  ആൽത്തറ പാതയിൽ എരമംഗലം കളത്തിൽപടിയിലാണ് റോഡരികിൽ നിർത്തിയിട്ട പിക്കപ്പ് ലോറിക്ക് പിറകിൽ ഓട്ടോറിക്ഷയിടിച്ച് അപകടം ഉണ്ടായത്.

ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഓട്ടോറിക്ഷക്ക് അടിയിൽപ്പെട്ട ഡ്രൈവറും പെരുമ്പടപ്പ് സ്വദേശിയുമായ ചാണയിൽ പ്രകാശൻ എന്നയാളെ പൊന്നാനിയിൽ നിന്നും ഫയർ ഫോഴ്സ്, നാട്ടുകാരും ചേർന്നാണ് പുറത്തെടുത്തത്. തുടർന്ന് ഇദ്ദേഹത്തെ എരമംഗലം കനിവ് ആംബുലൻസ് പ്രവർത്തകർ ചേർന്ന് ആദ്യം പുത്തൻപള്ളി KMM ആശുപത്രിയിലും, തുടർന്ന് വിദഗ്ധ ചികിത്സക്കായി കുന്നംകുളം മലങ്കര ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post