കോഴിക്കോട് ചാത്തമംഗലം 12ാം മൈലിൽ പിക്കപ്പ് ലോറി മരത്തിലിടിച്ച് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

 


കോഴിക്കോട് : പിക്കപ്പ് ലോറി മരത്തിലിടിച്ച് ഡ്രൈവര്‍ മരിച്ചു. കോഴിക്കോട് ചാത്തമംഗലം പന്ത്രണ്ടാം മൈലിൽ കോഴി കയറ്റിവന്ന പിക്കപ്പ് ലോറി നിയന്ത്രണംവിട്ട് മരത്തില്‍ ഇടിച്ചതിനെ തുടർന്നുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ മരിച്ചു. മുക്കം വല്ലത്തായിപാറ സ്വദേശി മുഹമ്മദ് ഹിഷാൻ ആണ് മരിച്ചത്. രാവിലെ 6:45 ഓടെയാണ് അപകടമുണ്ടായത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.Post a Comment

Previous Post Next Post