പത്തനംതിട്ടയിൽ കനത്ത മഴ; വീടിന് മുകളിലേയ്‌ക്ക് പാറക്കല്ല് വീണ് വീട്ടമ്മയ്‌ക്ക് ദാരുണാന്ത്യംപത്തനംതിട്ട ജില്ലയിൽ പെയ്ത കനത്ത മഴയെ തുടർന്ന് വീട്ടമ്മയ്‌ക്ക് ദാരുണാന്ത്യം. ആങ്ങമൂഴി സ്വദേശിനി പത്മകുമാരിയാണ് മരിച്ചത്. വീടിന്റെ മുകളിലേക്ക് പാറക്കല്ല് വന്ന് വീഴുകയായിരുന്നു. ഇതോടെ വീട് തകരുകയും പത്മകുമാരി അപകടത്തിൽപ്പെടുകയുമായിരുന്നു. ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


താപനില ഉയരുന്നതിനാൽ പത്തനംതിട്ടയിൽ കാലാവസ്ഥാ നിരീക്ഷണ വകുപ്പ് ഇന്ന് യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരുന്നത്. ഇതിനിടയിലാണ് അപ്രതീക്ഷിതമായി ജില്ലയിൽ കനത്ത മഴ പെയ്തത്. പത്തനംതിട്ടയ്‌ക്ക് പുറമെ പാലക്കാട്, കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. 

Post a Comment

Previous Post Next Post