കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഗ്രഹനാഥൻ മരിച്ചു

 

കാസർകോട്: ചൂരിയിൽ കാർ സ്കൂട്ടറിലിടിച്ച് ഗൃഹനാഥൻ മരിച്ചു. നാഷണൽ നഗർ സ്വദേശി രവിദാസ്(59) ആണ് മരിച്ചത്. ശനിയാഴ്‌ച ഉച്ചയോടെ ചൂരിയിൽ വച്ചാണ് അപകടം. കാസർകോട് ടൗണിൽ നിന്ന് മരുന്ന് വാങ്ങി വീട്ടിലേക്ക് സ്കൂട്ടറിൽ മടങ്ങവേ എതിരേവന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രവിയെ കാസർകോട്ടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. മൃതദേഹം കാസർകോട് ജനറലാശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ദീർഘകാലം സിവിൽ സപ്ലൈസ് വകുപ്പിൽ ഉദ്യോഗസ്ഥനായിരുന്നു. കുമ്പള ഡിപ്പോ മാനേജരായാണ് വിരമിച്ചത്. മധൂർ പഞ്ചായത്ത് ഭഗവതീ നഗർ വാർഡ് അംഗം ഇ.അമ്പിളിയാണ് ഭാര്യ. വിദ്യാർഥിനി മാലാഖ ഏകമകളാണ്. പരേതരായ കുഞ്ഞമ്പു നായരുടെയും ദാക്ഷായണിയുടെയും മകനാണ്. സഹോദരങ്ങൾ: ശന്തകുമാരി, വേണു, വൽസല, പ്രഹ്ലാദൻ, ശ്രീനിവാസൻ, ഗണേശൻ, ലക്ഷ്മി.

Post a Comment

Previous Post Next Post