കൊപ്പം പൊലീസ് സ്റ്റേഷനിലെ എസ്.ഐ ഒഴുക്കിൽ പ്പെട്ട് മരിച്ചുപാലക്കാട്‌  കൊപ്പം: എസ്‌ഐ സുബീഷ്‌മോൻ തൂതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് മരിച്ചു. പുലാമന്തോൾ പാലത്തിന് താഴെ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിലാണ് സുബീഷിനെ കിട്ടിയത്.

ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം നടന്നത്. കുടുംബത്തോടൊപ്പം എത്തിയ എസ്.ഐ പാറയിൽ നിന്ന് വഴുതി വീഴുകയായിരുന്നു. തുടർന്ന് അൽപ്പ ദൂരം ഒഴുകിപ്പോയി. ഇതോടെ നാട്ടുകാർ രക്ഷിച്ച് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒരു മാസം മുമ്പാണ് ഇദ്ദേഹം കൊപ്പം സ്‌റ്റേഷനിലെത്തിയത്.

തൃശ്ശൂർ മാള സ്വദേശിയാണ്. സുബീഷ്‌മോൻ


Post a Comment

Previous Post Next Post