സ്വകാര്യ ബസ് ബൈക്കിലിടിച്ച് ബൈക്ക് യാത്രികൻ മരിച്ചുകോഴിക്കോട് : സ്വകാര്യ ബസ് ബൈക്കിലിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. കക്കട്ടിൽ ചീക്കോന്നുമ്മൽ പുത്തൻപുരയിൽ എ.എസ്.ഹബീബാണ് (64) മരിച്ചത്. സംസ്ഥാന പാതയിൽ കൂത്താളി രണ്ടേആറിൽ രാവിലെ 7.30ഓടെയാണ് സംഭവം. കുറ്റ്യാടിയിൽ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ഒമേഗ ബസ് എതിർദിശയിൽ നിന്ന് വന്ന ബൈക്കിലിടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വൈകിട്ടോടെ ആയിരുന്നു മരണം.

Post a Comment

Previous Post Next Post