എടക്കര: മലപ്പുറം പോത്തുകല്ലിൽ മഞ്ഞപ്പിത്തം ബാധിച്ച് ഒരാൾ കൂടി മരിച്ചു. പാതാർ ഇടമല സ്വദേശി ഡെനീഷ് മാത്യു (36) ആണ് മരണപ്പെട്ടത്. അരീക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് ഡെനീഷ് ഇന്നലെ രാത്രി 1.30ഓടെ മരിച്ചത്.
ഹൃദയസ്തംഭനമാണു മരണകാരണം. നിലമ്പൂർ തവളപ്പാറ എടമലയിൽ മാത്യുവിന്റെയും പരേതയായ മേരിയുടേയും മകനാണ്. ഭാര്യ: ടെസ, മക്കൾ: ആദം(3), ഇവാൻ (4 മാസം). ഇതോടെ മേഖലയിൽ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി