വയനാട് മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിലെ യുവ വനിതാ ഡോക്ടർ ജീവനൊടുക്കി. ജനറൽ സർജറി വിഭാഗം അസിസ്റ്റൻ്റ് പ്രഫ.കെ.ഇ. ഫെലിസ് നസീറാണ്(31) മരിച്ചത്. കാമ്പസിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ഞായറാഴ്ച വൈകുന്നേരമാണ് സംഭവം ഉടൻ അത്യാഹിത വിഭാഗത്തിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വൈകുന്നേരം 5.19നാണ് മരണം സ്ഥിരീകരിച്ചത്. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം തിങ്കളാഴ്ച കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തും. കോഴിക്കോട് ഫറൂഖ് സ്വദേശിനിയാണ്.
