തൃശ്ശൂർ ചാവക്കാട് കടപ്പുറത്ത് ശക്തമായ വേലിയേറ്റം ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശത്തെ തുടർന്ന് ഫ്ലോട്ടിങ് ബ്രിഡ്ജ് കരക്ക് കയറ്റിചാവക്കാട്: ചാവക്കാട് കടപ്പുറത്ത് ശക്തമായ വേലിയേറ്റം. ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശത്തെ തുടർന്ന് ഫ്ലോട്ടിങ് ബ്രിഡ്‌ജ് കരക്ക് കയറ്റിവെച്ചു. ചാവക്കാട് ബീച്ചിൽ ഇന്ന് രാത്രി ഒൻപതുമണിയോടെ തന്നെ ശക്തമായ വേലിയേറ്റം അനുഭവപ്പെട്ടു. കരയിലേക്ക് ശക്തമായി തിരയടിച്ചു കയറുകയും ചെയ്തു. ഇന്ന് വൈകുന്നേരം 5. 30 നാണ് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. കേരള തീരത്തും തെക്കൻ തമിഴ്‌നാട് തീരത്തും ഇന്ന് (31-03- 2024) രാത്രി 11.30 വരെ 0.5 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ (INCOIS) അറിയിപ്പുണ്ടായിരുന്നു.Post a Comment

Previous Post Next Post