കാസർകോട് കാഞ്ഞങ്ങാട് : അതിഞ്ഞാലിൽട്രെയിൻ തട്ടി മരിച്ച രണ്ട് യുവാക്കളെയും തിരിച്ചറിഞ്ഞു.
അന്യ സംസ്ഥാന തൊഴിലാളികളായ
യുവാക്കളാണ് മരിച്ചത്.
ബെസ്റ്റ് ബംഗാൾ നാഥിയ നാസീർ പൂർ വില്ലേജിൽ സ്വദേശികമായ ദീൻ മുഹമ്മദ് മാലിക്കിൻ്റെ മകൻ സന്തുമാലിക് 32,മൊയ്തീൻ ഷെയ്ഖിൻ്റെ മകൻ ഫാറൂഖ് ഷെയ്ഖ് 23 എന്നിവരാണ് മരിച്ചത്.
ഇന്ന് സന്ധ്യയോടെയുണ്ടായ അപകടത്തിലായിരുന്നു മരണം.
അതിഞ്ഞാൽ മാപ്പിള സ്കൂളിന് സമീപത്തെ റെയിൽവേ ട്രാക്കിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്
പൊലീസിൻസ് ഇൻസ്പെക്ടർ എം.പി. ആസാദിന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തി രണ്ട് മൃതദേഹ
ങ്ങളും ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മൊബൈൽ ഫോണിൽ സംസാരിച്ചു പാളം മുറിച്ചു കടക്കുന്നതിനിടെ രണ്ട് ട്രെയിനുകൾഇരു പാളങ്ങളിലൂടെയും എത്തുകയും ഈ സമയം അപകടത്തിൽപ്പെട്ടതായാണ് പ്രാഥമിക വിവരം .പടിഞ്ഞാറ് ഭാഗം റെയിൽവേ പാളത്തിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്
രാത്രി വൈകി കൂടെ താമസിക്കുന്ന വർ ജോലികഴിഞ്ഞ് തിരിച്ചെത്തിയതോടെയാണ് തിരിച്ചറിഞ്ഞത്.
ഹോസ്ദുർഗ് പൊലീസ് കേസെടുത്തു.