കാട്ടാനയുടെ ആക്രമണം.. ഒരാൾക്ക് ഗുരുതര പരിക്ക്തൃശൂർ: മലക്കപ്പാറ അടച്ചിൽത്തൊട്ടി ആദിവാസി ഊരിൽ കാട്ടാനയുടെ ആക്രമണം. മലക്കപ്പാറ സ്വദേശി തമ്പാന്(50) നെഞ്ചിനും കാലിനും ഗുരുതരമായി പരുക്കേറ്റു. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. ഊരിൽ നിന്ന് മലക്കപ്പാറ ജംക്ഷനിലേക്കു വരുന്നതിനിടെയാണ് തമ്പാനെ കാട്ടാന ആക്രമിച്ചത്. പരുക്കേറ്റ ഇദ്ദേഹത്തെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post