തിരുവനന്തപുരത്ത് അമ്പതടിയോളം ആഴമുള്ള സ്വീവേജ് ടാങ്കിലേക്ക് തൊഴിലാളികള്‍ വീണു; രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്തിരുവനന്തപുരം : തിരുവനന്തപുരത്ത് സ്വീവേജ് ടാങ്കിലേക്ക് വീണ് തൊഴിലാളികള്‍ക്ക് ഗുരുതര പരിക്ക്. തിരുവനന്തപുരം വെണ്‍പാലവട്ടത്താണ് അപകടമുണ്ടായത്. പശ്ചിമ ബംഗാള്‍ സ്വദേശി പിന്‍റോ(30) ജാർഖണ്ഡ് സ്വദേശി അഫ്താബ് (23) എന്നിവർക്കാണ് പരിക്കേറ്റത്. ഗുരുതര പരിക്കേറ്റ തൊഴിലാളികളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സ്വീവേജ് ടാങ്കിലെ ജോലിക്കിടെ ഉരുക്ക് വടം പൊട്ടിയാണ് തൊഴിലാളികള്‍ ടാങ്കിലേക്ക് വീണത്. നിര്‍മ്മാണത്തിലിരിക്കുന്ന അമ്പതടിയോളം താഴ്ചയുള്ള സ്വീവേജ് ടാങ്കിലാണ് തൊഴിലാളികള്‍ വീണത്. ടാങ്കിലെ മണ്ണില്‍ പുതഞ്ഞുപോയ തൊഴിലാളികളെ പോലീസും ഫയർഫോഴ്സും ചേർന്ന് നടത്തിയ ഏറെ നേരത്തെ ശ്രമകരമായ ദൗത്യത്തിനൊടുവിലാണ് പുറത്തെത്തിച്ചത്.

Post a Comment

Previous Post Next Post