അച്ഛനെ കാണാൻ ആശുപത്രിയിലെത്തിയ യുവതിയെ കുത്തിക്കൊന്നുഎറണാകുളം : മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ അച്ഛനെ കാണാനെത്തിയ യുവതിയെ കുത്തിക്കൊന്നു. മൂവാറ്റുപുഴ നിരപ്പ് സ്വദേശിനി സിംന ഷക്കീറാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പുന്നമറ്റം സ്വദേശി ഷാഹുൽ അലിയെ പൊലീസ് പിടികൂടി. ഇന്ന് വൈകിട്ട് മൂന്നുമണിയോടെയാണ് മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലെ സ്ത്രീകളുടെയും കുട്ടികളുടെയും പുതിയ വാർഡ് കെട്ടിടത്തിൽ വെച്ച് ആക്രമണമുണ്ടായത്. സിംനയും ഷാഹുലും സുഹൃത്തുക്കളായിരുന്നു. സിംനയുടെ പിതാവ് ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ഇദ്ദേഹത്തെ കാണാൻ എത്തിയതായിരുന്നു സിംന. ഈ സമയത്ത് ഇവിടെയെത്തിയ പ്രതി കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് സിംനയുടെ കഴുത്തിലും പുറത്തും കുത്തുകയായിരുന്നു.

Post a Comment

Previous Post Next Post