ആഗ്രഹങ്ങൾ ബാക്കിയാക്കി യുവാവ് യാത്രയായി . അമ്മയെ ഷോറൂമിൽ ഇരുത്തി പുതുതായി എടുത്ത ബൈക്ക് ട്രയൽ ഓടിക്കുന്നതിനിടെ അപകടം നിയന്ത്രണം വിട്ട ബൈക്ക് വൈറ്റില എളംകുളം മെട്രോ പില്ലറിൽഇടിച്ച് കയറി യുവാവിന് ദാരുണാന്ത്യംകൊച്ചി :  വരാപ്പുഴ മുട്ടിനകം കണ്ണാത്തറ വീട്ടിൽ നിധിൻ നാഥൻ (23) ആണ് മരണപ്പെട്ടത്.  .കളമശ്ശേരി സ്ക്കോഡ ഷോറൂമിൽ മെക്കാനിക്കൽ ആയി ജോലി ചെയ്യുന്ന നിധിൻ നാഥൻ ഇന്ന് രാവിലെ ജനതയിലുള്ള കെ ടി എം ഷോറൂമിൽ നിന്നും വാഹനം എടുത്ത് ട്രയൽ ഓടിച്ച് നോക്കുന്നതിനിടയിൽ  നിയന്ത്രണം വിട്ട് എളംകുളം മെട്രോ പില്ലറിൽ ഇടിച്ച് സംഭവ സ്ഥലത്ത് തന്നെ മരണമടഞ്ഞു 

അപകടം നടന്ന് അഞ്ച് മിനിറ്റോളം റോഡിൽ കിടന്ന നിധിൻ നാഥിനെ അതുവഴി വന്ന എറണാകുളം എക്സൈസ് ഡിപ്പാർട്ട് മെൻ്റിൻ്റെ വാഹനത്തിൽ വൈറ്റില വെൽ കെയർ ആശുപത്രിയിൽ എത്തിച്ചു.   വൈകിട്ട് ഏഴ് മണിയോടെ എറണാകുളം ജനറൽ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മൃതദേഹം മാറ്റി നാളെ പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ട്കാർക്ക് വിട്ട് കൊടുക്കും

അച്ഛൻ : കാശിനാഥ് ദുരൈ  അമ്മ : ഷൈനി 

സഹോദരി: നിഖിനഅപകടം നേരിൽ കണ്ട ആക്‌സിഡന്റ് റെസ്ക്യൂ 24×7  മെമ്പർ വൈറ്റില സ്വദേശി സോണിയയുടെ വാക്കുകൾ 👇

 ഇന്ന് ഉച്ചയ്ക്ക് വൈറ്റില ജനതയിൽ ഉള്ള ഒരു ബൈക്ക് ഷോറൂമിൽ വരാപ്പുഴയിൽ നിന്നും ബൈക്ക് മേടിക്കാൻ ഒരു അമ്മയും 23വയസുള്ള മകനും ഉച്ചയ്ക്ക് 12മണിക്ക് വരുന്നു. വളരെ ആഗ്രഹത്തോടെ ആ മകൻ ബൈക്ക് ഓടിച്ചു നോക്കാൻ അമ്മയെ ഷോറൂമിൽ ഇരുത്തി കടവന്ത്ര ഭാഗത്തോട്ട് പോയി തിരിച്ചു വരുമ്പോൾ ഇളംകുളത്ത് ഉള്ള മെട്രോ പില്ലർ നമ്പർ 825 (ഇപ്പോൾ ഇവിടെ കാലൻ പില്ലർ എന്ന അറിയുന്നേ കാരണം ഇന്നത്തേയും കൂട്ടി 13ഓളം പേര് ഇവിടെ വാഹന അപകടത്തിൽ മരിച്ചു ) അവിടെ എത്തിയപ്പോൾ.....പഴയ അപകടം പിന്നെയും ആവർത്തിച്ചു  ഒരു മകനെ നഷ്ടപെട്ടത് അറിയാതെ അവന്റെ അമ്മ ഷോറൂമിൽ കാത്തിരിക്കുന്നു 🥲വൈറ്റിലയിലെ ഹോസ്പിറ്റലിൽ അമ്മയെയും കാത്ത് ആ മോന്റെ ചേദനയറ്റ ശരീരവും കുറേ ജനങ്ങളും...🥲 ഇനി വിവരിക്കാൻ വാക്കുകൾ കിട്ടുന്നില്ല എനിക്ക് 🥲

Post a Comment

Previous Post Next Post