തൃശ്ശൂർ വാണിയംപാറ. ദേശീയപാത മേരിഗിരിയിൽ പാഴ്‌സൽ ലോറി ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. മേരിഗിരി സ്വദേശി നിഷാന്ത് (31) ആണ് മരിച്ചത്
ഇന്ന് രാവിലെ 7.25ന് തൃശൂർ ഭാഗത്തേക്കുള്ള പാതയിലാണ് അപകടം ഉണ്ടായത്. ഇതേ ദിശയിൽ സഞ്ചരിച്ചിരുന്ന ബൈക്കിൽ ലോറി ഇടിക്കുകയും 50 മീറ്ററോളം ദൂരം ബൈക്കിനെ റോഡിലൂടെ നിരക്കിക്കൊണ്ട് പോവുകയും ചെയ്തതായി ദൃക്‌സാക്ഷികൾ പറഞ്ഞു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നിഷാന്തിനെ ആലത്തൂർ താലൂക്ക് ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയെങ്കിലും മരണപ്പെടുകയായിരുന്നു.

