വയനാട്: മാനന്തവാടി -കുറ്റിയാടി റൂട്ടിൽ നിരവിൽ പുഴയിൽ നിയന്ത്രണം വിട്ട കാർ റോഡിൽ പണി എടുക്കുന്നവരുടെ ഇടയിലേക്ക് ഇടിച്ച് കയറി നാല് പേർക്ക് പരിക്ക്വയനാട്: മാനന്തവാടി -കുറ്റിയാടി റൂട്ടിൽ നിരവിൽപ്പുഴ: നിരവിൽപ്പുഴ കൂട്ടപ്പാറയിൽ നിയന്ത്രണം വിട്ട കാറിടിച്ച്  തൊഴിലാളികൾക്ക് പരിക്കേറ്റു. പയ്യോളി കൊളവിപാലം ചെത്തു കിഴ ക്കേ തറമ്മേൽ ജിജോയ് (32), അയിനിക്കൽ കൂടത്താഴെ സുനിൽ (35), കോറോം എടച്ചേരിയിൽ ആസിഫ് (21), സേലം അണ്ണാനഗർ രമേഷ് (27) എന്നിവർക്കാണ് പരിക്കേറ്റത്. ജിജോയുടെ പരിക്ക് സാര മുള്ളതാണ്. ഇദ്ദേഹത്തെ വിദഗ്‌ധ പരിശോധനക്ക് വിധേയമാക്കി വരിക യാണ്. മറ്റുള്ളവരുടെ പരിക്കുകൾ പ്രത്യക്ഷത്തിൽ സാരമുള്ളതല്ലെന്ന് നാട്ടുകാർ പറഞ്ഞു. ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് സംഭവം. ജൽ ജീവൻ മിഷന്റെ ഭാഗമായി റോഡരികിൽ പൈപ്പുകൾ സ്ഥാപി ക്കുന്ന തൊഴിലിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികളുടെ മുകളിലൂടെ നിയന്ത്രണം വിട്ട കാർ പാഞ്ഞുകയറിയാണ് അപകടം സംഭവിച്ചത്. മാനന്തവാടി ഗ്യാസ് റോഡ് സ്വദേശി ഷെഫീക്ക് റഹ്മാൻ സഞ്ചരിച്ച കാറാ ണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post