നിയന്ത്രണം വിട്ട കാർ കിണറ്റിൽ വീണു. കാർ യാത്രികരായ മൂന്നു പേരെ രക്ഷപ്പെടുത്തിതൃശൂർ: നിയന്ത്രണം വിട്ട കാർ കിണറ്റിൽ വീണു. സുന്ദരിക്കവലയിലെ പാറക്കെട്ടിലാണ് സംഭവം. അപകടത്തെ തുടർന്ന്, അ​ഗ്നിശമനാസേനയെത്തി കാറിലുണ്ടായിരുന്ന മൂന്നു പേരെ രക്ഷപ്പെടുത്തി. പോട്ട സ്വദേശികളായ കളരിക്കൽ സതീശൻ, ഭാര്യ ജിനി, സുഹൃത്ത് ഷിബു എന്നിവരായിരുന്നു കാറിൽ ഉണ്ടായിരുന്നത്.30 അടിയോളം താഴ്ചയുണ്ടായിരുന്ന കിണറിലായിരുന്നു നിയന്ത്രണം വിട്ട കാർ വീണത്. ഏകദേശം 8 അടിയോളം വെള്ളവും കിണറ്റിൽ ഉണ്ടായിരുന്നു. ചാലക്കുടി അഗ്നി രക്ഷാ നിലയത്തിലെ ഉദ്യോഗസ്ഥരാണ് യാത്രക്കാരെ രക്ഷിച്ചത്.

Post a Comment

Previous Post Next Post