കോയമ്പത്തൂരിൽ ജോലി സ്ഥലത്ത് വെച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ നിലമ്പൂർ സ്വദേശിയും നിലമ്പൂർ എക്സ്പ്രസ്സ്‌ ഓൺലൈൻ മാധ്യമ പ്രവർത്തകനുമായ മൻസൂർ മരണപ്പെട്ടുമലപ്പുറം നിലമ്പൂർ ചന്തകുന്ന് സ്വദേശിയും ദീർഘകാലം പോത്തുക്കല്ലിൽ താമസവുമായിരുന്ന വ്യക്തിയാണ് മൻസൂർ നിലമ്പൂർ. വിവിധ പ്രാദേശിക ചാനലുകളിൽ റിപ്പോർട്ടർ ആയി പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹിക മാധ്യമത്തിൽ തന്റെതായ ഇരിപ്പിടം സ്വന്തമാക്കിയ വ്യക്തിയായിരുന്നു. ആളുകൾക്കിടയിൽ ഇറങ്ങി ചെന്നുകൊണ്ട് നാടിന്റെ പ്രേശ്നങ്ങൾ വാർത്തയാക്കി.


കഴിഞ്ഞ ആഴ്ചയിൽ കോയമ്പത്തൂരിൽ ജോലി സ്ഥലത്ത് വെച്ച് അപകടം സംഭവിക്കുകയും പെരിന്തൽമണ്ണ അൽശിഫ ആശുപത്രിയിൽ ചികിത്സയിലുമായിരുന്നു. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക് മാറ്റി. എന്നാൽ തിങ്കളാഴ്ച മരണപ്പെടുകയായിരുന്നു.


Post a Comment

Previous Post Next Post