പുറക്കാട് വാഹനാപകടം..മരണം 3 ആയി.സുദേവിൻ്റെ ഭാര്യയും മരിച്ചു



അമ്പലപ്പുഴ: ഞായറാഴ്ച രാവിലെ പുറക്കാട് നടന്ന വാഹനാപകടത്തിൽ മരണം 3 ആയി .അപകടത്തിൽ മരിച്ച സുദേവിൻ്റെ ഭാര്യ വിനീത ( 36 )യും മരിച്ചു.ഗുരുതരാവസ്ഥയിൽ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് രാത്രി 8 – 30 ഓടെ ആണ് മരിച്ചത്.സുദേവും, മകൻ ആദി എസ് ദേവും രാവിലെ മരിച്ചിരുന്നു. 3 പേരും ബൈക്കിൽ ക്ഷേത്ര ദർശനത്തിന് പോകവെ പുറക്കാട് ഭാഗത്തു വെച്ചായിരുന്നു അപകടം നടന്നത് . മുന്നിൽ പോയ സൈക്കിളുകാരനെ ഇടിക്കാതിരിക്കാൻ ബൈക്ക് വെട്ടിച്ചപ്പോൾ എതിരെ വന്ന ടോറസ് ലോറിയിൽ ഇടിച്ചായിരുന്നു അപകടം. സുദേവ് സംഭവസ്ഥലത്തു വെച്ചും, ആദി ദേവ് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചുമാണ് മരിച്ചത്.

Post a Comment

Previous Post Next Post