പാലക്കാട്‌ മണ്ണാർക്കാട് കരിമ്പുഴ ചെറുപുഴയിൽ കുളിക്കാൻ ഇറങ്ങിയ 3 കുട്ടികൾ പുഴയിൽ അപകടത്തിൽ പെട്ടു. ഒരാൾ മരിച്ചു. രണ്ടു പേരുടെ നില അതീവ ഗുരുതരം


പാലക്കാട് മണ്ണാർക്കാട്  കരിമ്പുഴ : കരിമ്പുഴ ചെറുപുഴയിൽ 3 കുട്ടികൾ പുഴയിൽപെട്ടു. ഒരാൾ മരിച്ചു. രണ്ടു പേരുടെ നില ഗുരുതരം.കുറ്റിക്കോറ്റ്‌ പാറയ്ക്കൽ മുസ്തഫയുടെ മകൾ റിസ്വാന (19), പുത്തെൻ വീട്ടിൽ സംസുദ്ധീന്റെ മകൻ ബാധുഷ(20), അബൂബക്കറിന്റെ മകൾ ദീമ മെഹ്ബു(20) എന്നിവരാണ്‌ അപകടത്തിൽപ്പെട്ടത് ഇതിൽ റിസ്വാന (19) ആണ് മരിച്ചത്.


കുളിക്കാൻ ഇറങ്ങിയപ്പോൾ പാറക്കെട്ടുകൾക്കിടയിൽ കുടുങ്ങിയതായി സംശയിക്കുന്നു,


മൂന്നു പേരേയും മണ്ണാർക്കാട്‌ മദർ കെയർ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.


കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു.

Post a Comment

Previous Post Next Post