നിയന്ത്രണം വിട്ട ബുള്ളറ്റിൽ നിന്ന് തെറിച്ച് വീണു, ശരീരത്തിലൂടെ ലോറി കയറിയിറങ്ങി 52-കാരന് ദാരുണാന്ത്യം..തിരുവല്ല : നിയന്ത്രണം വിട്ട ബുള്ളറ്റിൽ നിന്ന് തെറിച്ചു വീണയാളിൻ്റെ ശരീരത്തിലൂടെ ലോറി കയറി ഇറങ്ങി. തിരുവല്ല - കായംകുളം സംസ്ഥാന പാതയിലെ കാവുംഭാഗത്ത് വാഹനാപകടത്തിൽ മതിൽ ഭാഗം സ്വദേശിക്ക് ദാരുണാന്ത്യം. മതിൽഭാഗം സർഗ്ഗം വീട്ടിൽ എൻ. ശ്രീകുമാർ (52) ആണ് മരിച്ചത്.

തിങ്കളാഴ്ച വൈകിട്ട് ആറരയോടെ കാവുംഭാഗം ജംഗ്ഷന് സമീപം ആയിരുന്നു അപകടം. നിയന്ത്രണം വിട്ട് മറിഞ്ഞ ബുള്ളറ്റിൽ നിന്നും റോഡിലേക്ക് തെറിച്ചുവീണ ശ്രീകുമാറിൻ്റെ ശരീരത്തിലൂടെ പിന്നാലെ വന്ന ലോറി കയറി ഇറങ്ങുകയായിരുന്നു. ഉടൻ തന്നെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. ഭാര്യ: ബിനു എസ്. കുമാർ (പെരിങ്ങര ശങ്കരപ്പള്ളിൽ കുടുംബാംഗം). മക്കൾ: എസ്. ശരത്ത്, എസ്. അഭിജിത്ത്. സംസ്കാരം പിന്നീട്.

Post a Comment

Previous Post Next Post