ചില്ലറ പ്രശ്നം; 68കാരനെ ബസിൽ നിന്ന് ചവിട്ടി പുറത്താക്കി, തലയ്ക്ക് പരിക്ക്തൃശൂർ: ചില്ലറ നല്‍കാത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ സ്വകാര്യ ബസില്‍ നിന്ന് വയോധികനെ ചവിട്ടി പുറത്താക്കിയതായി പരാതി. തൃശൂര്‍ കരുവന്നരിലാണ് സംഭവം. കരുവന്നൂർ സ്വദേശി പവിത്രനെ (68) ആണ് ഇരിങ്ങാലക്കുടയില്‍ സര്‍വീസ് നടത്തുന്ന ശാസ്ത എന്ന ബസിലെ കണ്ടക്ടര്‍ രതീഷ് ചവിട്ടിപുറത്താക്കിയത്.

ചവിട്ടേറ്റ് പവിത്രന്‍ റോഡിലേയ്ക്ക് തലയടിച്ച് വീഴുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ ബസ് തടഞ്ഞ് പ്രതിഷേധിച്ചു. പരിക്കേറ്റ പവിത്രനെ ഉടന്‍ മാപ്രാണം ലാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പിന്നീട് തൃശൂർ എലൈറ്റ് ആശുപത്രിയിലേക്കും മാറ്റി. ബസ് ഇരിങ്ങാലക്കുട പൊലീസ് കസ്റ്റഡിയിലെടുത്തു.

Post a Comment

Previous Post Next Post