ബംഗളൂരുവിൽ ബൈക്കപകടത്തിൽ പരിക്കേറ്റ എംബിഎ വിദ്യാര്‍ഥി മരിച്ചു

 


കോഴിക്കോട്  വടകര: ബംഗളൂരുവില്‍ ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന എംബിഎ വിദ്യാര്‍ഥി മരിച്ചു. മണിയൂര്‍ മന്തരത്തൂര്   കിഴക്കെ മയങ്കളത്തില്‍ ആര്‍.പി.അനുരാഗാണ് (23) മരിച്ചത്. മാര്‍ച്ച് 25നായിരുന്നു അപകടം. ബംഗളുരുവില്‍ അവസാനവര്‍ഷ എംബിഎ വിദ്യാര്‍ഥിയായ അനുരാഗ് ഓടിച്ച ബൈക്കില്‍ മറ്റൊരു ബൈക്ക് ഇടിക്കുകയായിരുന്നു. ബംഗളുരു ബി.ജി.എസ് ഹോസ്പറ്റില്‍, കോഴിക്കോട് മിംസ് എന്നിവിടങ്ങളില്‍ ചികിത്സ നടത്തി. തുടര്‍ ചികിത്സ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടന്നുവരുന്നതിനിടയിലാണ് മരണം. പിതാവ്: രാമചന്ദ്രന്‍. മാതാവ്: വനജ. സഹോദരന്‍: ശ്രീരാഗ്. മൃതദേഹം 26ന്  വെള്ളിയാഴ്ച രാത്രി ഏഴിന് മന്തരത്തൂര്‍ ഇന്ദിരാജി സ്മാരകത്തില്‍ പൊതുദര്‍ശനത്തിനു വെക്കും. രാത്രി എട്ടിനു വീട്ടുവളപ്പില്‍ സംസ്‌കരിക്കും

Post a Comment

Previous Post Next Post