ചേറ്റുവ പാലത്തില്‍ നടപ്പാത തകര്‍ന്നു



ചാവക്കാട്: ദേശീയപാതയിലെ ചേറ്റുവ പാലത്തില്‍ ഉടനീളം അപകടം. അധികൃതർ തിരിഞ്ഞ് നോക്കുന്നില്ല. കോണ്‍ക്രീറ്റും ടാറും അടർന്നു പാലത്തില്‍ രൂപം കൊണ്ട കുഴികള്‍ ഭീഷണിയാണ്.

പാലത്തിന്‍റെ ഭാഗങ്ങള്‍ ചേരുന്നിടത്ത് ടാർ അടർന്നുപോയതിനെതുടർന്ന് ജോയിന്‍റില്‍ സ്ഥാപിച്ച ഇരുമ്ബുപട്ടകള്‍ മുഴുവൻ പുറത്തായത് അപകടത്തിനു കാരണമാകുന്നു. 


പാലത്തിലെ കുഴികള്‍ ഒഴിവാക്കാൻ ചെറു വാഹനങ്ങള്‍ വെട്ടിച്ചെടുക്കുന്നത് പലപ്പോഴും അപകടത്തിനും മരണത്തിനും കാരണമായിട്ടുണ്ട്. ഇരുമ്ബുപട്ടകള്‍ പുറത്തായ സ്ഥലത്ത് വാഹനങ്ങള്‍ ചാടുന്നതും ഇരുമ്ബുപട്ടകളില്‍ കുടുങ്ങുന്നതും പതിവാണ്.

ദിവസവും ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന പാലത്തിലെ നടപ്പാതയും ഇപ്പോള്‍ തകർന്നു. ഇതു കാല്‍നട ക്കാർക്ക് ഭീഷണിയായി. കുറെ പരാതികള്‍ ഉയരുമ്ബോള്‍ എന്തെങ്കിലും ചെയ്തുപോകും ഒന്നിനും ശാശ്വത പരിഹാരമില്ല: നാട്ടുകാർ പറയുന്നു.


Post a Comment

Previous Post Next Post