സ്വത്തുതർക്കം: യുവാവിനെ കോടാലി കൊണ്ട് വെട്ടിക്കൊന്നു; ഭാര്യക്കും സഹോദരിക്കും ഗുരുതര പരിക്ക് മംഗളൂരു: സ്വത്തുതർക്കം രൂക്ഷമായതിനെ തുടർന്നുണ്ടായ വാക്കേറ്റത്തിനിടയിൽ യുവാവിനെ കോടാലി കൊണ്ട് വെട്ടിക്കൊന്നു. തടയാൻ ചെന്ന ഭാര്യക്കും സഹോദരിക്കും ഗുരുതരമായി പരിക്കേറ്റു. സംഭവത്തിൽ രണ്ടു സഹോദരന്മാരെയും അവരുടെ മക്കളായ മൂന്നു പേരെയും പൊലീസ് അറസ്റ്റു ചെയ്‌തു. റായ്ച്ചൂർ, മാന്നി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. രാമണ്ണ (26) എന്നയാളാണ് കോടാലിക്ക് ഇരയായത്. ഭാര്യ രത്തമ്മ (29), സഹോദരി എയ്യമ്മ (40)എന്നിവർക്കാണ് പരിക്കേറ്റത്. കുടുംബത്തിലെ ഏറ്റവും ഇളയ സഹോദരനാണ് രാമണ്ണ. കുടുംബത്തിന്റെ്റെ പേരിലുള്ള 2 ഏക്കർ 10 സെന്റ് സ്ഥലം ഇയാളാണ് കൈവശം വച്ചിരുന്നത്. പല തവണ മറ്റു രണ്ടു സഹോദരങ്ങളായ മുക്കയ്യെ, മുദക്കയ്യ എന്നിവർ ആവശ്യപ്പെട്ടിരുന്നുവെങ്കിലും തയ്യാറായിരുന്നില്ല. ഇതിൻ്റെ പേരിൽ സഹോദരങ്ങൾ തമ്മിൽ ഇടക്കിടെ വഴക്കിടാറുണ്ടത്രെ. കഴിഞ്ഞ ദിവസവും സ്വത്തിനെച്ചൊല്ലി തർക്കമുണ്ടായി. ഇതേ തുടർന്നാണ് കയ്യാങ്കളിയും കൊലപാതകവും നടന്നത്. പൊലീസ് അന്വേഷണം തുടരുന്നു.

Post a Comment

Previous Post Next Post