പഴം തൊണ്ടയിൽ കുടുങ്ങി ഒരുവയസുകാരന് ദാരുണാന്ത്യം  മലപ്പുറം    പെരുമ്പടപ്പ് പുത്തൻപള്ളി മുജാഹിദ് പള്ളിക്ക് സമീപം താമസിക്കുന്ന കോർമത്ത് റഫീഖ് - ഫസീല ദമ്പതികളുടെ മകൻ ഫൈസാൻ (1)ആണ് മരണപ്പെട്ടത്.

  ഇന്നലെയാണ് കുട്ടിയുടെ തൊണ്ടയിൽ പഴം കുടുങ്ങിയത്. തുടർന്ന് കുട്ടിയെ ആദ്യം പുത്തൻപള്ളി കെഎംഎം ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സക്കായി കുന്ദംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാത്രിയോടെ മരണപ്പെടുകയായിരുന്നു..Post a Comment

Previous Post Next Post