വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന വിദ്യാർത്ഥി മരിച്ചുകോട്ടയം: അയ്മനം ജംഗ്ഷനിൽ ഡിസംബർ 15ന് നടന്ന വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. അയ്മനം തിനയ്ക്കൽ (ഉത്രാടം) അജേഷിന്റെ മകൻ ജിതിൻ അജേഷ് (16) ആണ് ഇന്ന് മരിച്ചത്. സംസ്കാരം നാളെ (02.04.2024, ചൊവ്വ) മൂന്നിന് വീട്ടുവളപ്പിൽ നടത്തും. കോട്ടയം സിഎംഎസ് ഹൈസ്കൂൾ പത്താം ക്ലാസ്സ്‌ വിദ്യാർത്ഥിയായിരുന്നു. മാതാവ്: രജിത. സഹോദരൻ: ജഗൻ അജേഷ്.

Post a Comment

Previous Post Next Post