ആലപ്പുഴയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം..വീട്ടമ്മക്ക് ദാരുണാന്ത്യം

 


അമ്പലപ്പുഴ: ദേശീയപാതയിൽ അമ്പലപ്പുഴ വണ്ടാനത്ത് കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് കാർ യാത്രക്കാരി മരിച്ചു. മലപ്പുറം വണ്ടൂർ നരിവള്ളിയിൽ സീന (48) ആണ് മരിച്ചത്. ഇവരുടെ ഭർത്താവ് സുദൻ (57), കാറിൽ ഇവർക്കൊപ്പമുണ്ടായിരുന്ന കോഴിക്കോട് വടകര തുണ്ടിക്കണ്ടിയിൽ നാരായണൻ്റെ മകൾ ആർദ്ര (19), അഭിജിത്ത് (20),അഭിരാമി (16) എന്നിവരെ പരിക്കുകളോടെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

  തിങ്കളാഴ്ച പകൽ 2.15- നായിരുന്നു അപകടം. ബന്ധുവിൻ്റെ വീട്ടിലെത്തിയശേഷം തിരികെ മലപ്പുറത്തേക്ക് മടങ്ങിയ ഇവർ സഞ്ചരിച്ച കാറിൽ എതിർ ദിശയിൽ മറ്റൊരു വാഹനത്തെ മറികടന്നെത്തിയ ടാങ്കർ ലോറി ഇടിക്കുകയായിരുന്നുPost a Comment

Previous Post Next Post