പുതുപ്പാടി: കണ്ണപ്പൻകുണ്ട് മൈലള്ളംപാറയിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് കണ്ണപ്പൻകുണ്ട് സ്വദേശി അബ്ബാസ് മരണപ്പെട്ടു. ഒപ്പം യാത്ര ചെയ്ത കണ്ണപ്പൻ കുണ്ട് സ്വദേശി സലാമിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും സഞ്ചരിച്ച സ്കൂട്ടർ ബ്രേക്ക് നഷ്ടപ്പെട്ടതിനെതുടർന്ന് നിയന്ത്രണം വിട്ട് മറിഞ്ഞതാണെന്നാണ് പ്രാഥമിക വിവരം.