തെ​രു​വു​നാ​യ ആക്രമണം; മു​പ്പ​തോ​ളം പേ​ർ​ക്ക് പ​രി​ക്ക്മലപ്പുറം  പൊനിയിൽ വീണ്ടും തെരുവുനായ്ക്കളുടെ വിളയാട്ടം. തെരുവുനായ് അക്രമത്തിൽ 30ഓളം പേർക്ക് പരിക്കേറ്റു. കഴിഞ്ഞദി വസം രാത്രിയിൽ പൊന്നാനി കർമറോ ഡിലും ചന്തപ്പടിയിലുമാണ് തെരുവുനാ യ് ആക്രമണമുണ്ടായത്.

തെരുവുനായുടെ കടിയേറ്റ് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേർക്കാ ണ് പരിക്കേറ്റത്. പെരുന്നാൾ തിരക്കിനി ടെയാണ് തെരുവുനായ് നിരവധി പേരെ ആക്രമിച്ചത്.


പരിക്ക് പറ്റിയവരെ പൊന്നാനി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ജനങ്ങൾ കൂടുതൽ പരിഭ്രാന്തരാകുന്ന സാഹചര്യത്തിൽ അക്രമോൽസുകരായ തെരുവുനായ്ക്കളെ കണ്ടാലുടൻ പിടി കൂടുന്നതിന് ഈശ്വരമംഗലം മൃഗാശുപ ത്രി കേന്ദ്രീകരിച്ച് ഡോഗ് കാച്ചർമാരട ങ്ങുന്ന ധൃത കർമസമിതിയെ നിയോഗി ച്ചതായി നഗരസഭ ചെയർമാൻ ശിവദാ സ് ആറ്റുപുറം അറിയിച്ചു.


ആക്രമണം വർധിച്ചുവരുന്ന സാഹചര്യ ത്തിൽ തെരുവുനായ്ക്കളുടെ വാക്സി നേഷൻ പുനരാരംഭിക്കും.

Post a Comment

Previous Post Next Post