ചാലക്കുടി പുഴയിൽ കുളിക്കാനിറങ്ങിയ തമിഴ്‌നാട് സ്വദേശിയായ യുവാവ് മുങ്ങിമരിച്ചു
ചാലക്കുടി പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. തമിഴ്നാട് തെങ്കാശി സ്വദേശി മണികണ്ഠൻ (26) ആണ് മരിച്ചത്. വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. ചേനത്തുനാട് കടവിൽ കുളിക്കാൻ ഇറങ്ങിയ മണികണ്ഠൻ നീന്തുന്നതിനിടെ മുങ്ങിപ്പോവുകയായിരുന്നു. പുഴയുടെ മറുകരയിൽ ഉണ്ടായിരുന്ന മീൻപിടിത്തക്കാരാണ് മണികണ്ഠൻ മുങ്ങി പോകുന്നത് ആദ്യം കണ്ടത്. തുടർന്ന് ഇവർ ചാലക്കുടി ഫയർഫോഴ്സിൽ വിവരം അറിയിക്കുകയായിരുന്നു.ചാലക്കുടി ഫയർഫോഴ്സും പൊലീസും എത്തി നടത്തിയ തിരച്ചിലിൽ അഞ്ചരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. പ്രദേശത്തെ പലഹാരങ്ങൾ ഉണ്ടാക്കുന്ന സ്ഥാപനത്തിലെ ജീവനക്കാരനാണ് മണികണ്ഠൻ. വർഷങ്ങളായി ചാലക്കുടിയിൽ താമസിച്ചുവരികയായിരുന്നു.

Post a Comment

Previous Post Next Post