പെരുമ്പിലാവ് ചന്തയിൽ പോത്തിന്റെ ആക്രമണത്തിൽ നാല് പേർക്ക് പരിക്ക്


തൃശ്ശൂർ  പെരുമ്പിലാവ് ചന്തയിൽ പോത്തിന്റെ ആക്രമണത്തിൽ നാല് പേർക്ക് പരിക്കേറ്റു.ചന്തയിൽ പോത്തിനെ വിൽക്കുന്നതിനും വാങ്ങുന്നതിനുമായി എത്തിയവർക്കാണ് പരിക്കേറ്റത്.പത്തിരിപ്പാല സ്വദേശി നാസർ വിൽപനക്ക് കൊണ്ട് വന്ന പോത്താണ് ആക്രമണം നടത്തിയത്..ചൊവ്വാഴ്ച രാവിലെ 10 മണിയോടെയായിരുന്നു സംഭവം. പോത്തിനെ കെട്ടിയ കയറുപിടിച്ച് വലിച്ചതോടെ പ്രകോപിതനായ പോത്ത് സംഭവസ്ഥലത്തുണ്ടായിരുന്നവരെ ആക്രമിക്കുകയായിരുന്നു.ആക്രമണത്തിൽ പരിക്കേറ്റവരെ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കാട്ടകാമ്പാൽ സ്വദേശി ഷെഫ്ജീർ പോപ്പു,കീക്കര സ്വദേശി റഷീദ് തുടങ്ങിയവർ ചേർന്നാണ് ഏറെ നേരത്തെ പരിശ്രമത്തിനോടുവിൽ പോത്തിനെ തളച്ചത്


 

Post a Comment

Previous Post Next Post