സുഹൃത്തുക്കൾക്കൊപ്പം കനാലിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചുതൊടുപുഴ: സുഹൃത്തുക്കൾക്കൊപ്പം കനാലിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. തട്ടക്കുഴ ഓലിക്കാമറ്റം മഠത്തിൽ അഖിൽ ചന്ദ്രനാണ്(30) മരിച്ചത്. ഇന്ന് വൈകിട്ട് 5.30നായിരുന്നു സംഭവം. അമരംകാവിന് താഴെ പുളിഞ്ചോട് കടവിൽ മറ്റ് രണ്ട് സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനെത്തിയതായിരുന്നു അഖിൽ. 


ഇതിനിടെ അഖിൽ ഒഴുക്കിൽപ്പെടുകയായിരുന്നു. മറ്റൊരു കടവിൽ കുളിക്കുകയായിരുന്നവർ ചേർന്നാണ് അഖിലിനെ കരയ്ക്കെത്തിച്ചത്. തുടർന്ന് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. പാലായിൽ ഈവന്റ് മാനേജ് സ്ഥാപനം നടത്തുകയാണ് അഖിൽ. മൃതദേഹം തൊടുപുഴ ജില്ലാ ആശുപത്രിയിൽ. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ലീലയാണ് അമ്മ. അശ്വതി സഹോദരിയാണ്.

Post a Comment

Previous Post Next Post