യുവദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

 


പനമരം: നീർവാരം നെല്ലിക്കുനി കോളനിയിൽ യുവദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. ഗോപീകൃഷ്‌ണൻ (21), ഭാര്യ വൃന്ദ (19) എന്നിവ രാണ് മരിച്ചത്. ഗോപീകൃഷ്‌ണനെ കോളനിയിലെ കിടപ്പുമുറിയിൽ കെട്ടിത്തൂങ്ങി മരിച്ച നിലയിലും, വൃന്ദയെ നിലത്ത് മരിച്ചു കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. ഒരു വർഷമായി ഇവരുടെ വിവാഹം കഴിഞ്ഞിട്ടെന്ന് ബന്ധുക്കൾ പറഞ്ഞു. പിണങ്ങോട് പുത്തൻവീട് കോ ളനി സ്വദേശിയായ ഗോപി കൃഷ്‌ണൻ്റെ അമ്മ വീടാണ് നീർവാരത്ത്. പനമരം പോലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികൾ സ്വീകരിച്ച് വരികയാണ്.

Post a Comment

Previous Post Next Post