കോട്ടയം ചുങ്കത്ത് മീനച്ചിലാറ്റിൽ അജ്ഞാത മൃതദേഹം കണ്ടെത്തികോട്ടയം: മീനച്ചിലാറ്റിൽ ചുങ്കം പാലത്തിൽ അജ്ഞാത മൃതദേഹം. ഇന്നു രാവിലെ മുതലാണ് അജ്ഞാത മൃതദേഹം ഒഴുകി നടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന്, നാട്ടുകാർ വിവരം അഗ്നിരക്ഷാ സേനയെയും പൊലീസിനെയും അറിയിച്ചു. തുടർന്ന്, അഗ്നിരക്ഷാ സേനാ സംഘം സ്ഥലത്ത് എത്തി. തുടർന്ന് മൃതദേഹം പുറത്തെത്തിക്കുകയായിരുന്നു. പുരുഷന്റെ മൃതദേഹമാണ് എന്ന് സംശയിക്കുന്നു. രാവിലെ ഏഴു മണിയോടെയാണ് മീനച്ചിലാറ്റിൽ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നാട്ടുകാർ വിവരം കോട്ടയം വെസ്്‌റ് പൊലീസിലും അഗ്നിരക്ഷാ സേനയിലും അറിയിക്കുകയായിരുന്നു. മൃതദേഹം പുറത്തടുത്ത ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി 

Post a Comment

Previous Post Next Post