അപകട വിവരം ആരും അറിഞ്ഞില്ല, സൗദിയിൽ നിന്ന് ഒമാനിലേക്കുള്ള യാത്രക്കിടെ മലയാളി കുടുംബം അപകടത്തിൽ പെട്ടു ആശുപത്രിയിലെത്തിക്കാൻ വൈകി…ഒരാൾ മരിച്ചു. മൂന്ന് പേർക്ക് പരിക്ക്

 


സൗദിയിൽ നിന്ന് ഒമാനിലേക്കുള്ള യാത്രക്കിടെ മലയാളി കുടുംബം അപകടത്തിൽ പെട്ടു ഒരാൾ മരിച്ചു. കൊല്ലം കൊട്ടാരക്കര സ്വദേശി ഉമ്മന്നൂർ പഴിഞ്ഞം ബഥേൽ മന്ദിരം കോശി യേശുദാസ് (ജോയി-55) ആണ് മരിച്ചത്. കുടുംബ സമേതം സൗദി അറേബ്യയിൽ നിന്നും റോഡ് മാർഗം സലാലയിലേക്ക് യാത്ര ചെയ്യുന്ന സമയത്താണ് അപകടമുണ്ടായത്. ശനിയാഴ്ച രാത്രിയോടെ ഹൈമക്കടുത്ത് കർണാലത്തിലായിരുന്നു അപകടം. ഭാര്യ വാളകം സ്വദേശി പ്രെയ്സി, മക്കളായ കെസിയ, കെൻസ്, സാറാ എന്നിവരെ പരിക്കുകളോടെ ഹൈമ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സൗദിയിൽ നിന്ന് റോഡ് മാർഗ്ഗം സലാലയിലേക്ക് പോകുന്നതിനിടെ ഇവർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെടുകയായിരുന്നു. അപകട വിവരം ആരും അറിയാത്തതിനാൽ വൈകിയാണ് അശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Post a Comment

Previous Post Next Post