പുറക്കാട് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന മത്സ്യസ്യതൊഴിലാളി മരിച്ചുഅമ്പലപ്പുഴ: പുറക്കാട് ഭാഗത്തുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന മത്സ്യതൊഴിലാളി മരിച്ചു.പുറക്കാട് പഞ്ചായത്ത് മാവേലി പറമ്പിൽ സി.രാജു ( 63) ആണ് മരിച്ചത്.കഴിഞ്ഞ 16ന് പുറക്കാട് കാവിൽ ക്ഷേത്രത്തിന് സമീപം രാവിലെ ആയിരുന്നു അപകടം.രാവിലെ നടക്കാനിറങ്ങിയ രാജുവിനെ പച്ചക്കറി ലോറി ഇടിക്കുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.ചികിത്സയിലിരിക്കെ ചൊവ്വാഴ്ച പുലർച്ചെ മരിച്ചു.

ഭാര്യ: തങ്കമണി.

മക്കൾ: രാഖി, രാധിക.

മരുമക്കൾ: സുനിൽ കുമാർ, ബാലു .

Post a Comment

Previous Post Next Post